Breaking News

Trending right now:
Description
 
Feb 24, 2017

വ്യാജ ഔഷധങ്ങള്‍ ഉത്‌കണ്‌ഠാജനകം: ടിആര്‍എ

image ആലപ്പുഴ: രാജ്യത്ത്‌ ഗുണനിലവാരം ഇല്ലാത്തതും വ്യാജവുമായ ഔഷധങ്ങള്‍ കണ്ടെത്തിയത്‌ ഉത്‌കണ്‌ഠാജനകമാണെന്നു തത്തംപള്ളി റെസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍. ഇത്തരം ഔഷധങ്ങളെക്കുറിച്ച്‌ നോയിഡയിലെ നാഷനല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോളജിക്കല്‍സ്‌ നടത്തിയ ബൃഹത്തായ നാഷനല്‍ ഡ്രഗ്‌ സര്‍വേ 2014-16ലാണ്‌ ഇതു കണ്ടെത്തിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. നിരോധിക്കപ്പെട്ടിട്ടുള്ളതും വ്യാജവും നിലവാരം പാലിക്കാത്തതുമായ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്നും അവ പിടിച്ചെടുത്തു പൊതുജനമധ്യേ നശിപ്പിക്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുവര്‍ഷങ്ങളായി. ഇക്കാര്യത്തില്‍ ആലപ്പുഴയില്‍ ഉടനെ നടപടിയെടുക്കണമെന്ന്‌ ജില്ലാ കലക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.