Breaking News

Trending right now:
Description
 
Feb 24, 2017

ജോര്‍ജ്‌ തോമസിന്‌ മെല്‍ബണ്‍ മലയാളികള്‍ വിട നല്‍കി

ജോസ്‌ എം.ജോര്‍ജ്‌
image മെല്‍ബണ്‍: ഹൃദയഘാതത്തെ തുടര്‍ന്ന്‌ മെല്‍ബണിലെ സൗത്ത്‌ ഈസ്‌റ്റില്‍ നിര്യാതനായ കൈനകരി തട്ടാന്തറ മുണ്ടേപ്പള്ളില്‍ ജോര്‍ജ്‌ തോമസിനെ (57) മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. ക്രാല്‍ബണ്‍ സെന്റ്‌ അഗതാ കാതലിക്‌ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു പ്രാര്‍ഥനയും കുര്‍ബാനയും നടന്നു. ധാരാളം ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ്‌ ജോര്‍ജ്‌ മരിച്ചത്‌. 2008ല്‍ ആണ്‌ ജോര്‍ജും കുടുംബവും ന്യൂസിലാന്‍ഡില്‍നിന്നു മെല്‍ബണില്‍ എത്തിയത്‌. അടുത്തനാളില്‍ ക്രാംബണിണിനടുത്തു ക്ലയിഡില്‍ പുതിയ വീടുവച്ചു മാറിയിരുന്നു. ഭാര്യ: ലീലാമ്മ. മക്കള്‍: ആന്‍, അജ്‌മലി, ഡാനിയേല്‍. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30നാണ്‌ പൊതുദര്‍ശനത്തിനു വച്ചത്‌. ചടങ്ങുകള്‍ക്ക്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ നേതൃത്വം നല്‍കി. വികാരി ജനറാള്‍ മോണ്‍.റവ.ഫ്രാന്‍സിസ്‌ കോലഞ്ചേരി, സൗത്ത്‌ ഈസ്‌റ്റ്‌ ഇടവക വികാരി ഫാ.ഏബ്രഹാം കുന്നത്തോളി, ഫാ.വിന്‍സെന്റ്‌ മഠത്തിപ്പറമ്പില്‍, ഫാ.ജോസി കിഴക്കേത്തല, ഫാ.ആന്റണി റൊബെല്ലോ, ഫാ.ജേക്കബ്‌ കാവുങ്കല്‍, ഫാ.സെബാസ്റ്റ്യന്‍ മാപ്പിളപ്പറമ്പില്‍ എന്നിവര്‍ പാട്ടുകുര്‍ബാനയ്‌ക്ക്‌ നേതൃത്വംനല്‍കി. സെന്റ്‌ അഗതാ കാത്തലിക്‌ പള്ളി വികാരി ഫാ.ജോസഫ്‌, സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ.ഡെന്നീസ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംസ്‌കാരം വെള്ളിയാഴ്‌ച രണ്ടുമണിക്ക്‌ ഇടവകയായ കൈനകരി സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു. സഹോദരങ്ങള്‍: അന്നമ്മ ആയിരംവേലി (വിതുര), തൊമ്മച്ചന്‍ (ഖത്തര്‍), ലിസമ്മ കേളച്ചന്‍പറമ്പില്‍ (ശ്രീകാര്യം), ഏലിയാസ്‌ (സൗദി).