Breaking News

Trending right now:
Description
 
Feb 24, 2017

എച്ച്‌ടിസി യു സിരീസ്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയില്‍

image കൊച്ചി: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നോളജി വിദഗ്‌ധരുമായ എച്ച്‌ടിസി യു സിരീസ്‌ സ്‌മാര്‍ട്ട്‌ ഫോണുകളായ എച്ച്‌ടിസി യു അല്‍ട്രാ, യു പ്ലേ എന്നീ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 3ഡി രൂപത്തില്‍ ലിക്വിഡ്‌ സര്‍ഫസ്‌, അഡാപ്‌റ്റീവ്‌ എച്ച്‌ടിസി യു സോണിക്‌ ടെക്‌നോളജി, മെഗാ പിക്‌സല്‍-അല്‍ട്രാ പിക്‌സല്‍ ക്യാമറ ടെക്‌നോളജി, 64 ജിബി മ്മെറി തുടങ്ങിയവയാണ്‌ എച്ച്‌ടിസി യു സിരീസിന്റെ സവിശേഷതകള്‍. ഡുവല്‍ ഡിസ്‌പ്ലേ, എച്ച്‌ടിസി സെന്‍സ്‌ കംപാനിയന്‍, ബൂം സൗണ്ട്‌ ഹൈഫൈ സ്‌പീക്കര്‍ എന്നിവയോടുകൂടിയ എച്ച്‌ടിസി യു അല്‍ട്രാ ബ്ലാക്ക്‌, പിങ്ക്‌, സഫൈര്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. 

5.2 ഇഞ്ച്‌ ഡിസ്‌പ്ലേ, 16 എംപി സെല്‍ഫി മുന്‍കാമറ, 2 റിയര്‍ സെന്‍സോടുകൂടിയ 12 എംപി അല്‍ട്രാ പിക്‌സല്‍ പിന്‍ കാമറയുമുള്ള എച്ച്‌ടിസി യു പ്ലേ വൈറ്റ്‌, ഇന്‍ഡിഗോ ബ്ലൂ, ബ്ലാക്ക്‌, കോസ്‌മിക്‌ പിങ്ക്‌ ഗോള്‍ഡ്‌ തുടങ്ങിയ നിറങ്ങളിലാണ്‌ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എച്ച്‌ടിസി യു അല്‍ട്രാ മോഡലിന്‌ 59.990 രൂപയും എച്ച്‌ടിസി യു പ്ലേ മോഡലിന്‌ 39,990 രൂപയുമാണ്‌ വില. ഒരുവര്‍ഷം വരെ ഇന്‍ഷ്വറന്‍സും ഡെബിറ്റ്‌ കാര്‍ഡ്‌/ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ മൊബൈല്‍ വാങ്ങുന്നവര്‍ക്ക്‌ 7.5 ശതമാനം കാഷ്‌ബാക്ക്‌ എന്നീ ഓഫറുകളും മാര്‍ച്ച്‌ 6 മുതല്‍ മേയ്‌ 31വരെ ലഭിക്കുന്നതാണ്‌. വിവരങ്ങള്‍ക്ക്‌: lathira@respublica.in ; zeba@respublica.in. ഫോണ്‍- +91 9995222919, +91 9745222551