Feb 24, 2017
ഇന്ന് ശിവരാത്രി; ശിവസ്തുതി പാടി ഭക്തര്‍
ഇന്ന് ശിവരാത്രി. പ്രധാന ശിവക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍
അര്‍ധരാത്രിവരെ ചടങ്ങുകള്‍ ഉണ്ട്. ശിവമാഹാത്മ്യപാരായണം, ഇളനീര് കാവടി,
ഇളനീര് അഭിഷേകം, ശിവരാത്രി പൂജ, കാവടിഘോഷയാത്ര തുടങ്ങിയവയാണ് പ്രധാന
പരിപാടികള്‍. സോപാനസംഗീതം, ഓട്ടന്തുള്ളല്, സംഗീതസായാഹ്നം തുടങ്ങിയ
ഒട്ടേറെ പരിപാടികളും വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍വികരെ
സ്മരിച്ചും വ്രതമനുഷ്ഠിച്ചും എത്തുന്ന ആയിരങ്ങള്പുണ്യനദിയായ
പെരിയാറിന്റെ കരയില്‍ അര്‍ധരാത്രി മുതല്‍ പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം
നടത്തും. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച രാവിലെ 10വരെ ഇതുതുടരും.
പെരിയാര്‍ തീരത്ത് ദേവസ്വം ബോര്‍ഡ് ഇരുന്നൂറോളം ബലിത്തറകള്‍
ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറോളം പുരോഹിതര്‍ ഇതിനു കാര്‍മികത്വംവഹിക്കും.
ലോകരക്ഷയ്ക്കു കാളകൂട വിഷം വിഴുങ്ങിയ ഭഗവാന് പരമശിവനെ രക്ഷിക്കാന്‍
പാര്‍വതി ദേവയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്റെ
ഓര്മയാചരിക്കുന്നതാണ് ശിവരാത്രി.