Breaking News

Trending right now:
Description
 
Feb 24, 2017

നടിയെ ഉപദ്രവിച്ചത്‌ ബ്ലാക്ക്‌മെയില്‍ചെയ്യാനെന്നു സുനിയുടെ മൊഴി

image നടിയെ കാറില്‍തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കുകയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തത്‌ പണം തട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നു അറസ്‌റ്റിലായ പള്‍സര്‍സുനി പൊലീസിനു മൊഴിനല്‍കി. അറസ്റ്റിലായ സുനിയെ ആലുവ പൊലീസ്‌ ക്ലബില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നതിനിടെയാണ്‌ ഇങ്ങനെ മൊഴിനല്‍കിയത്‌. മറ്റാര്‍ക്കും പങ്കില്ലെന്നും ഇയാള്‍ വ്യക്തമാക്കി. ഒരുമാസമായി ഇതിനു അവസരം കാത്തുകഴിയുകയായിരുന്നു. പണം മാത്രമായിരുന്നു ലക്ഷ്യം. കൂട്ടുപ്രതിയായ വിജീഷിനൊപ്പം കോയമ്പത്തൂരില്‍നിന്നു ബൈക്കിലാണ്‌ ഇന്നലെ കൊച്ചിയിലെത്തിയതെന്നും സുനി മൊഴിനല്‍കി. ക്വട്ടേഷന്‍ സംബന്ധിച്ച്‌ സുനി സൂചനയൊന്നും നല്‍കിയിട്ടില്ല. നടിയുടെ പരാതിയില്‍ ക്വട്ടേഷന്‍സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നു സൂചിപ്പിച്ചിരുന്നു. സംഭവത്തിനു പിന്നീല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ്‌ പൊലീസിന്റെ നിഗമനം. നടിയെ ആക്രമിച്ചതിലൂടെ എന്താണു ലക്ഷ്യംവച്ചതെന്നും ഇത്‌ ആരൊക്കെചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തുവെന്നുമുള്ള ഉത്തരം കണ്ടെത്താനാണ്‌ അന്വേഷണസംഘം ശ്രമിക്കുന്നത്‌. സുനിയുടെയും വിജീഷിന്റെയും മൊഴികള്‍തമ്മില്‍ വൈരുധ്യമുണ്ടെന്നും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഗൂഢാലോചനയില്‍ ഒരു യുവതിക്കുകൂടി പങ്കുണ്ടെന്ന നിര്‍ണായക വിവരം പൊലീസിനു ലഭിച്ചു. നടിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഈ യുവതിയെ ഏല്‍പ്പിച്ചുവെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.