Breaking News

Trending right now:
Description
 
Feb 23, 2017

മകന്‍ തെറ്റുചെയ്‌തുവെങ്കില്‍ തല്ലിക്കൊല്ലാന്‍ അനുവദിക്കുമെന്നു കെപിഎസി ലളിത

image സിദ്ധാര്‍ത്ഥ്‌ ഭരതനെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കെതിരെ കെപിഎസി ലളിത. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ മകന്‌ പങ്കില്ല. തങ്ങളെ ചെളിവാരിയെറിയാന്‍ ഒരുപറ്റം ആളുകള്‍ ശ്രമിക്കുകയാണ്‌. മകനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവുമാണ്‌. മകന്‍ എന്തോ തെറ്റുചെയ്‌തുവെന്നാണ്‌ പലരും പറയുന്നത്‌. അതേസമയം, തന്റെ മകന്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അവനെ ചാട്ടവാറിനടിച്ച്‌ ജനങ്ങളുടെ മുമ്പില്‍വച്ച്‌ തല്ലിക്കൊല്ലണമെന്നു മാത്രമേ താന്‍ പറയൂവെന്നും കെപിഎസി ലളിത വ്യക്തമാക്കി. നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ജനകീയ സദസില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ അവര്‍ വികാരനിര്‍ഭരമായി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. സംഭവം നടന്ന്‌ അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞിട്ടില്ല. അതു ചെയ്യാതെ വീട്ടില്‍ കഴിയുന്നവരെ എന്തിനു പഴിചാരുന്നുവെന്നും കെപിഎസി ലളിത ചോദിച്ചു.