Breaking News

Trending right now:
Description
 
Feb 22, 2017

ജോണി വാക്കേഴ്‌സ്‌ കേരള പ്രീമിയര്‍ ലീഗ്‌ സീസണ്‍ 3 ജേതാക്കള്‍

image മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയ (എംഎവി) സംഘടിപ്പിച്ച കേരള പ്രീമിയര്‍ ലീഗ്‌ സീസണ്‍ 3 മത്സരങ്ങളില്‍ ജോണി വാക്കേഴ്‌സ്‌ ടീം ജേതാക്കളായി. ജനുവരി 19നു ക്രാന്‍ബേണ്‍ ലോവ്‌സം പൂള്‍ റിസേര്‍വില്‍ നടന്ന ഫൈനല്‍ മത്സരങ്ങളില്‍ സണ്‍ ബ്ലെസേഴ്‌സ്‌ ടീമിനെ പരാജയപ്പെടുത്തിയാണ്‌ ജോണി വാക്കേഴ്‌സ്‌ കിരീടം സ്വന്തമാക്കിയത്‌. ടോസ്‌ നേടി ബൗളിംഗ്‌ തിരഞ്ഞെടുത്ത സണ്‍ ബ്ലെസേഴ്‌സിനെതിരെ ജോണി വാക്കേഴ്‌സ്‌ 167 റണ്‍സ്‌ എടുത്തു. മറുപടി ബാറ്റിങില്‍ സണ്‍ ബ്ലെസേഴ്‌സ്‌ 156 റണ്‍സ്‌ എടുത്തു. 2014-ല്‍ നടന്ന സീസണ്‍ ഒന്നില്‍ വെസ്റ്റേണ്‍ ടൈഗേഴ്‌സ്‌, 2015ല്‍ നടന്ന സീസണ്‍ രണ്ടില്‍ ജോണി വാക്കേഴ്‌സ്‌ എന്നിവരായിരുന്നു വിജയികള്‍. 11 ടീമുകള്‍ കേരള പ്രീമിയര്‍ ലീഗ്‌ സീസണ്‍ 3 മത്സരങ്ങളില്‍ പങ്കെടുത്തു. ഡാണ്ടിനോങ്‌ ചില്ലി ബൗള്‍ റെസ്‌റ്റോറന്റില്‍ കളിക്കാര്‍ക്കുവേണ്ടി നടത്തിയ ഡിന്നര്‍ നൈറ്റില്‍വച്ച്‌ വിജയികള്‍ക്ക്‌ സമ്മാനവിതരണം നടത്തി. നവംബര്‍ 20 മുതല്‍ മൂന്നുമാസം നീണ്ടുനിന്ന കേരള പ്രീമിയര്‍ ലീഗ്‌, ഓസ്‌ട്രേലിയയിലെതന്നെ ഏറ്റവും വലിയ മലയാളി കായിക മത്സരമാണ്‌.