Breaking News

Trending right now:
Description
 
Feb 22, 2017

പ്രമുഖ നടന്‌ ഗുണ്ടാസംഘവുമായി ബന്ധം: കൈതപ്രം

image മലയാളത്തിലെ ഒരു പ്രമുഖ നടന്‌ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നു ഗാനരചയിതാവ്‌ കൈതപ്രം ആരോപിച്ചു. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ചതില്‍ പ്രതിഷേധിക്കുന്നതിന്‌ ചേര്‍ന്ന യോഗത്തിലാണ്‌ അദ്ദേഹം ആരോപണം ഉന്നയിച്ചത്‌. എത്ര ഉന്നതനായാലും അത്തരക്കാരെ പിടിച്ചുകെട്ടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, യുവനടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നതായും നടന്‍ കുറ്റപ്പെടുത്തി. സംവിധായകന്‍ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്നു അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്‌.