Breaking News

Trending right now:
Description
 
Feb 21, 2017

ആറുമാസം; ജിയോ 10 കോടി തികച്ചു

image ആറുമാസം കൊണ്ട്‌ റിലയന്‍സ്‌ ജിയോ വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിച്ചു. സെപ്‌റ്റംബര്‍ അഞ്ചിന്‌ സേവം ആരംഭിച്ചപ്പോള്‍ മാര്‍ച്ചില്‍ വരിക്കാരുടെ എണ്ണം 10 കോടിയില്‍ എത്തിക്കണമെന്നായിരുന്നു ജിയോ ലക്ഷ്യം വച്ചാല്‍. എന്നാല്‍, ഫെബ്രുവരിയില്‍തന്നെ ലക്ഷ്യംവച്ച വരിക്കാരിലെത്താന്‍ കമ്പനിക്കുകഴിഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലാണ്‌ 10 കോടി 4 ജി വരിക്കാരെ കൂടെകൂട്ടാന്‍ ജിയോയ്‌ക്കു സാധിച്ചത്‌. മാര്‍ച്ച്‌ ഒന്നിനു സൗജന്യ ഡേറ്റ ഓഫറില്‍ ചേരാനുള്ള സമയം അവസാനിക്കും. പുതിയ ഓഫറുകള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നാണ്‌ കമ്പനി നല്‍കുന്ന സൂചന. നിലവിലുള്ള വരിക്കാരെ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവും പുതിയ പ്രഖ്യാപനം ഉണ്ടാവുക. നിലവില്‍ ജിയോയുടെ വരിക്കാരില്‍ ഭൂരിഭാഗവും മറ്റു നെറ്റുവര്‍ക്കുകളുടെയും വരിക്കാരാണ്‌. മുകേഷ്‌ അംബാനിയാണ്‌ റിലയന്‍സ്‌ ജിയോയുടെ ചെയര്‍മാന്‍.