Breaking News

Trending right now:
Description
 
Feb 21, 2017

യുവതിയെ കെട്ടിയിട്ട്‌ മാനഭംഗപ്പെടുത്തിയ ആള്‍ക്ക്‌ ഏഴുവര്‍ഷം തടവ്‌

image പാതിരാത്രിയില്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി യുവതിയുടെ കൈകള്‍കെട്ടി വായില്‍ തുണിതിരുകി കട്ടിലില്‍ കെട്ടിയിട്ട്‌ മാനഭംഗപ്പെടുത്തിയ കേസില്‍ കോട്ടയം പേരൂര്‍ കാവുംപാടം കോളനിയില്‍ തകിടിയില്‍ അനില്‍കുമാറിനെ ഏഴുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. കോട്ടയം അഡീഷനല്‍ സെഷന്‍സ്‌ കോടതി രണ്ട്‌ ജഡ്‌ജിയാണ്‌ ഇന്നലെ ശിക്ഷവിധിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ്‌ അനുഭവിക്കേണ്ടിവരും. പിഴ അടച്ചാല്‍ തുക ഇരയ്‌ക്ക്‌ നല്‍കണം. 2013 ജനുവരി 24നായിരുന്നു സംഭവം. കേസില്‍ യുവതിയുടെ ഭര്‍ത്താവ്‌ അടക്കമുള്ള സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും ഫോറന്‍സിക്‌ റിപ്പോര്‍ട്ടും പ്രതിക്ക്‌ എതിരായി. ഏറ്റുമാനൂര്‍ സിഐ ആയിരുന്ന ഷാജു ജോസാണ്‌ കേസ്‌ അന്വേഷിച്ച്‌ കോടതിയില്‍ എത്തിച്ചത്‌.