Breaking News

Trending right now:
Description
 
Feb 20, 2017

പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്‌ത്രീത്വത്തിന്റെ അഭിമാനം: മഞ്‌ജുവാരിയര്‍

image പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്‌ത്രീത്വത്തിന്റെ അഭിമാനമെന്നു നടി മഞ്‌ജുവാരിയര്‍. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനുനേരെയുണ്ടായ അതിക്രമത്തിനെതിരെ ഫെയ്‌സ്‌ ബുക്‌ പോസ്‌റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളിനില്‍ക്കുമ്പോഴും അവള്‍ ധീരയായിരുന്നു. ആ ധീരതയ്‌ക്കു മുന്നില്‍ സല്യൂട്ട്‌ ചെയ്‌തുകൊണ്ട്‌ എന്റെ പ്രിയ കൂട്ടികാരിയെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു. ഇപ്പോള്‍ നമ്മള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയാണ്‌ വേണ്ടത്‌. ഏതൊരു സ്‌ത്രീക്കുനേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌കാരത്തിന്റെയും സൂചനകളാണ്‌. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ പ്രസംഗങ്ങളില്‍കൂടിയും പരാതി പറഞ്ഞും ഹാഷ്‌ ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചുദിവസങ്ങള്‍ ആഘോഷിക്കും. പക്ഷേ, ഈ മഹാവപത്തിന്‌ ഒരവസാനം വേണ്ട്‌. തിരുത്താനുള്ള പോരാട്ടമാണ്‌ ആവശ്യമെന്നും അതിനു മുന്നില്‍ ഞാനുണ്ടാകുമെന്നും മഞ്‌ജുവാരിയര്‍ വ്യക്തമാക്കി.