Breaking News

Trending right now:
Description
 
Feb 20, 2017

അശാസ്‌ത്രീയ ഗതാഗതനിരോധനം; നടപടി ആരംഭിച്ചു

image ആലപ്പുഴ പട്ടണത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാനും പാലങ്ങളുടെ കയറ്റിറക്കങ്ങളിലും റോഡിലും ബസുകള്‍ നിര്‍ത്തി യാത്രക്കെ ഇറക്കുന്നതിനും കയറ്റുന്നതിനുമെതിരെ മോട്ടോര്‍വാഹനവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാറുണ്ടെന്നു റിജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫിസര്‍ വ്യക്തമാക്കി. ഗതാഗതക്കുരുക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്‌ പൊലീസ്‌ ഡിപ്പാര്‍ട്ടുമെന്റാണ്‌. പരാതികള്‍ സംബന്ധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്‌ പൊലീസ്‌, പൊതുമരാമത്ത്‌ മുതലായ വകുപ്പുകളാണെന്നും ആര്‍ടിഒ വ്യക്തമാക്കി. ജില്ലാകലക്ടര്‍ വീണ എന്‍.മാധവന്റെ പൊതുജനപരാതി പരിഹാര പരിപാടിയായ സേവന സ്‌പര്‍ശത്തിലേക്കു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍ഐ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. നിവേദനം അമ്പലപ്പുഴ തഹസില്‍ദാര്‍ പരിശോധിച്ചശേഷം ആര്‍ടിഒയ്‌ക്കു കൈമാറുകയായിരുന്നു. ഈ വിഷയത്തില്‍ നിരവധി കാല്‍നടയാത്രക്കാരും പരാതികള്‍ നല്‍കിയിട്ടുണ്ട്‌.

അശാസ്‌ത്രീയമായി തുടരെ നടപ്പിലാക്കുന്ന ഗതാഗതനിരോധനം ഒഴിവാക്കുന്നതു സംബന്ധിച്ചുള്ള പൊതു ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനം. പാലങ്ങളുടെ കയറ്റിറങ്ങളിലും ജംക്ഷനുകളുടെ വളവുകളിലും അപകടകരമായി ബസുകള്‍ നിര്‍ത്തി യാത്ര്‌കകാരെ കയറ്റിയിറക്കുന്നതുമൂലം ഉണ്ടാകുന്ന കുരുക്കിനെക്കുറിച്ചും കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വര്‍ഷങ്ങളായി പരാതി നല്‍കുന്നുണ്ടെങ്കിലും ഒരിക്കല്‍പ്പോലും നടപടിയുണ്ടായിട്ടില്ല. കാഴ്‌ച-ഗതാഗത-കാല്‍നട തടസമുണ്ടാക്കിയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ലെന്നു അസോസിയേഷന്‍ കുറ്റപ്പെടുത്തി.