Breaking News

Trending right now:
Description
 
Feb 19, 2017

1850 തടവുകാര്‍ക്ക്‌ ശിക്ഷാ ഇളവു നല്‍കണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ നിരസിച്ചു

image സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച്‌ 1850 തടവുകാരെ ശിക്ഷാ ഇളവു നല്‍കി വിട്ടയക്കണമെന്ന ആവശ്യം ഗവര്‍ണര്‍ പി.സദാശിവം നിരസിച്ചു. ഇതുസംബന്ധിച്ച ഫയല്‍ അദ്ദേഹം മടക്കുകയും ചെയ്‌തു. ബലാല്‍സംഗം, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം, ലഹരിമരുന്ന്‌ എന്നീ കേസുകളിലും കൊലപാതകത്തിലും ഉള്‍പ്പെട്ടവര്‍ അടക്കമുള്ളവരെയാണ്‌ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്‌. അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷിക്കപ്പെട്ടവരെയാണ്‌ ശിക്ഷാ ഇളവിനു സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തത്‌. ഇത്രയും അധികം പേരുടെ പട്ടിക കണ്ട ഗവര്‍ണര്‍ പ്രാഥമിക പരിശോധന നടത്തി. അപ്പോഴാണ്‌ സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പെട്ടവരല്ലെ ഇവരിലേറെപ്പേരുമെന്നു കണ്ടെത്തി. അതായത്‌ പട്ടികയില്‍ അനര്‍ഹര്‍ ഏറെയുണ്ടായിരുന്നു. തുടര്‍ന്നാണ്‌ ആവശ്യം നിരസിച്ചത്‌. സിപിഎം അനുഭാവികളായ ചില തടവുകാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിയമസെക്രട്ടറിപോലും കാണാതെയാണ്‌ ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നത്‌. എന്നാല്‍, മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ചപോലും നടത്താതെയാണ്‌ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട ഫയര്‍ ഗവര്‍ണറിന്റെ മുമ്പില്‍ എത്തിയത്‌.