Breaking News

Trending right now:
Description
 
Feb 19, 2017

നടിയെ ആക്രമിച്ചവര്‍ക്കെതിരെ മേജര്‍ രവിയുടെ മുന്നറിയിപ്പ്‌

image അങ്കമാലിയില്‍ യുവനടിയെ ആക്രമിച്ചവര്‍ക്കെതിരെ മേജര്‍ രവിയുടെ മുന്നറിയിപ്പ്‌. നീ യൊക്കെ ആണ്‍പിള്ളേരോട്‌ കളിക്കെടാ... പിടിയിലാകുന്നതിനു മുമ്പ്‌ ആണ്‍പിള്ളേരുടെ കൈയില്‍ പെടാതാരിക്കാന്‍ നോക്കിക്കോ... ഫേസ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ മേജര്‍ രവി ഇത്തരത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയത്‌. ഇനി നീയൊന്നും ഞങ്ങളുടെ അമ്മപെങ്ങമ്മാരെ നോക്കാന്‍പോലും ധൈര്യപ്പെടുകയില്ല. പറയുന്നത്‌ ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന്‌ ഓര്‍ക്കണം. സംഭവത്തില്‍ മുഴുവന്‍ ആക്രമികളെ പിടികൂടുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ചലച്ചിത്രലോകം അടക്കമുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പുണ്ട്‌. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ രാഷ്ട്രീയവും മറ്റു വേര്‍തിരിവുകളും ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറിയപ്പെടുന്ന നടിക്ക്‌ ഇത്തരമൊരു ദുരനുഭവം ഉണ്ടായെങ്കില്‍ ഭാവിയില്‍ ഏതു സ്‌ത്രീകള്‍ക്കുനേരെയും ഇത്തരത്തില്‍ ആക്രമണം ഉണ്ടാകാമെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത വ്യവസ്ഥിതിക്കെതിരെ ലജ്ജിച്ച്‌ തല താഴ്‌ത്തേണ്ട അവസ്ഥയാണെന്നും മേജര്‍ രവി കുറ്റപ്പെടുത്തി. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.