Breaking News

Trending right now:
Description
 
Feb 19, 2017

സിപിഎം-ബിജെപി സംഘര്‍ഷം: പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

image കടയ്‌ക്കല്‍ (കൊല്ലം) കാഞ്ഞിരത്തുംമൂട്ടില്‍ രണ്ടാഴ്‌ച മുമ്പുനടന്ന സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ തെക്കേടത്ത്‌ രവീന്ദ്രനാഥ്‌ (59) മരിച്ചു. ബിജെപി പഞ്ചായത്ത്‌ സമിതി പ്രസിഡന്റും റിട്ട.എഎസ്‌ഐയുമായിരുന്നു. കഴിഞ്ഞ രണ്ടാംതിയതി രാത്രിയിലായിരുന്നു സംഘര്‍ഷം. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുകൂട്ടരും ചേരിതിരിഞ്ഞ്‌ കല്ലേറു നടത്തി. ഇരുവിഭാഗങ്ങളെയും പൊലീസ്‌ പിരിച്ചുവിട്ടെങ്കിലും രവീന്ദ്രനാഥിനെ പിന്തുടര്‍ന്ന്‌ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം. സംഭവത്തില്‍ അറസ്റ്റിലായ ആറ്‌ സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്‌. നേരത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്നു രവീന്ദ്രനാഥ്‌. ഇന്നു ഉച്ചകഴിഞ്ഞ്‌ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്‌ ഹര്‍ത്താല്‍ നടത്തുന്നത്‌.