Breaking News

Trending right now:
Description
 
Jan 17, 2013

യുഎസില്‍ 2012 ലെ വ്യക്തിഗത ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ജനുവരി 30 ന് മാത്രമേ തുടങ്ങൂ

ജയിന്‍ മുണ്ടയ്ക്കല്‍
image
താമ്പാ: യുഎസില്‍ 2012-ലെ വ്യക്തിഗത ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ഈ ജനുവരി മുപ്പതിന് മാത്രമേ ആരംഭിക്കുകയുള്ളൂവന്നു ഇന്റേര്‍ണല്‍ റവന്യൂ സര്‍വീസ് (ഐ. ആര്‍. എസ്.) അറിയിച്ചു. ജനുവരി 22ന് ആരംഭിക്കുവാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും നിയമങ്ങളില്‍ വന്ന മാറ്റം ഫയലിംഗ് തീയതി നീട്ടാന്‍ ഐ. ആര്‍. എസിനെ നിര്‍ബ്ബന്ധിക്കുകയായിരുന്നു. സെനറ്റും ഹൌസും അംഗീകരിച്ചതിനു ശേഷം ജനുവരി രണ്ടിനു മാത്രമാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം പ്രസിഡണ്ട് ഒബാമയ്ക്ക് ഒപ്പിടാന്‍ സാധിച്ചത്.

 
യുഎസില്‍ 120 മില്യണ്‍ ആള്‍ക്കാരാണ്‌ ടാക്‌സ്‌ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്‌. ഇ-ഫയലിംഗ്‌ നടത്തുന്ന നികുതിദായകര്‍ക്ക്‌ ടാക്‌സ്‌ റീഫണ്ടുകള്‍ വളരെ എളുപ്പത്തില്‍ സാധ്യമാണ്‌. കഴിഞ്ഞ വര്‍ഷം 80 ശതമാനത്തിലധികം പേര്‍ ഇ-ഫയലിംഗ്‌ നടത്തിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍. എസ്.വെബ്സൈറ്റ് സന്ദര്‍ശിക്കുക.