Breaking News

Trending right now:
Description
 
Feb 18, 2017

ചിലര്‍ ഇടതുപക്ഷത്തിരുന്ന്‌ വലതുപക്ഷത്തിന്‌ സേവനം ചെയ്യുന്നുവെന്ന്‌ ജയരാജന്‍

image ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ നിലപാടെടുത്ത സിപിഐക്കെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. ചിലര്‍ ഇടതുപക്ഷത്തിരുന്ന്‌ വലതുപക്ഷത്തിന്‌ സേവനം ചെയ്യുകയാണ്‌. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശത്രുക്കള്‍ക്ക്‌ ആയുധം നല്‍കുകയാണ്‌ ഇവര്‍. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രോകപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതുപക്ഷ ശത്രുക്കള്‍ക്ക്‌ സഹായം നല്‍കുകയും ചെയ്യുന്നതു മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കമ്പു മുറിക്കുന്നതുപോലെയാണ്‌. ഒരു കോളജിലെ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ കലാപമാക്കി മാറ്റി അതിന്‌ ഇടതുപക്ഷമുഖം നല്‍കുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീര്‍ണതയാണെന്നും സിപിഐയെ പേരെടുത്തുപറയാതെ ജയരാജന്‍ പോസ്‌റ്റില്‍ വിമര്‍ശിക്കുന്നുണ്ട്‌. ഇന്ദിരാഗാന്ധിയുടെ ഫാഷിസ്റ്റ്‌ തേര്‍വാഴ്‌ചയ്‌ക്കു ഹലേലുയ്യ പാടി അധികാരം പങ്കിട്ടവര്‍ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ്‌ ചരിത്രമെന്നും ജയരാജന്‍ വ്യക്തമാക്കി.