Breaking News

Trending right now:
Description
 
Feb 18, 2017

എറണാകുളത്ത്‌ നടി ഭാവനയ്‌ക്കു നേരെ രാത്രി ആക്രമണം

image തൃശൂരില്‍നിന്ന്‌ എറണാകുളത്തേക്ക്‌ കാറില്‍ വരുകയായിരുന്ന ചലച്ചിത്ര നടി ഭാവനയുടെ കാറില്‍ അതിക്രിച്ചു കയറിയ സംഘം ആക്രമണം നടത്തിയതായി പരാതി. വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം കാറിനുള്ളില്‍കയറുകയായിരുന്നു. പാലാരിവട്ടംവരെ നടിയെ ഉപദ്രവിക്കുകയും ചെയ്‌തു. ഡ്രൈവറെ ഭയപ്പെടുത്തി കാര്‍ ഓടിപ്പിക്കുകയായിരുന്നു. കാറില്‍വച്ച്‌ പലവട്ടം തന്നെ ശാരീരികമയി ഉപദ്രവിച്ചുവെന്നു നടി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. താരത്തിന്റെ മുന്‍ ഡ്രൈവറു നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ അക്രമിസംഘം കാറില്‍നിന്നിറങ്ങി മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ പ്രമുഖ സംവിധായകന്റെ വീട്ടിലെത്തി സംഭവങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പൊലീസിനെ വിവരം അറിയിച്ചത്‌.