Breaking News

Trending right now:
Description
 
Feb 17, 2017

കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ രക്തസാംപിള്‍ പരിശോധനയ്‌ക്ക്‌ എടുത്തു

image തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയ്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ സംഘം രക്തസാംപിളുകള്‍ ശേഖരിച്ചു. ജിഷ്‌ണു മരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി, പിആര്‍ആര്‍ സഞ്‌ജിത്ത്‌ വിശ്വനാഥന്റെ മുറി എന്നിവിടങ്ങളില്‍നിന്നാണ്‌ രക്തസാംപിളുകള്‍ ശേഖരിച്ചത്‌. തിരുവനന്തപുരത്തെ ലാബിലാണ്‌ ഇവ പരിശോധന നടത്തുക. കോപ്പിയടിച്ചുവെന്ന ആരോപണത്തെതുടര്‍ന്ന്‌ പിടികൂടിയ ജിഷ്‌ണുവിനെ മര്‍ദ്ദിച്ചുവെന്നാണ്‌ പരാതി ഉയര്‍ന്നത്‌. അന്വേണത്തിന്റെ ഭാഗമായി ക്ലാസ്‌ മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്‌ ശ്രമം ആരംഭിച്ചു. ജിഷ്‌ണുവിന്റെ മരണത്തില്‍ നെഹ്‌റുഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി.കൃഷ്‌ണദാസിനെ ഒന്നാംപ്രതിയാക്കി പൊസീസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൈമാറിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്‌ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍, പിആര്‍ഒ, അധ്യാപകന്‍ പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ്‌ കേസിലെ മറ്റുപ്രതികള്‍. ജിഷ്‌ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.