Breaking News

Trending right now:
Description
 
Feb 17, 2017

മോഡല്‍ 1004 അടി ഉയരത്തില്‍; അതും കൂട്ടുകാരന്റെ കൈയില്‍ തൂങ്ങിക്കിടന്നു

image റഷ്യന്‍ മോഡലും സെന്റ്‌പീറ്റേഴ്‌സ്‌ ബര്‍ഗില്‍നിന്നുമുള്ള 22 കാരിയുമായ വികി ഒഡിന്റ്‌കോയുടെ സാഹസികത ലോകം നടുക്കത്തോടെ കണ്ടു. അതോടൊപ്പം കടുത്ത വിമര്‍ശനവും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായ്‌ കയാന്‍ ടവറിനു മുകളില്‍, അതായത്‌ 1004 അടി ഉയരത്തില്‍നില്‍ക്കുന്ന കൂട്ടുകാരന്റെ കയ്യില്‍തൂങ്ങിക്കിടക്കുന്ന സുന്ദരിയെകണ്ടാണ്‌ ലോകം നടുങ്ങിയത്‌. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ്‌ ഇത്തരത്തില്‍ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌. ഇങ്ങനെ തൂങ്ങിക്കിടക്കുന്ന വിധത്തിലുള്ള ചിത്രങ്ങളും വീഡിയോയും വികി തന്നെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റുചെയ്യുകയും ചെയ്‌തു. തൊട്ടതുത്ത ദിവസം ഇതുകണ്ടത്‌ പത്തുലക്ഷത്തോളം പേര്‍. വികി ഉദ്ദേശിച്ചതുപോലെ സംഗി വൈറലായി. എന്നാല്‍, ഏറെ വിമര്‍ശനങ്ങളാണ്‌ നേരിടേണ്ടിവന്നത്‌. ദൈവം നിങ്ങള്‍ക്കു സൗന്ദര്യം തന്നു. പക്ഷേ, തലയില്‍ ബുദ്ധിനിറയ്‌ക്കാന്‍ മറന്നുപോയെന്നു തോന്നുന്നു. ഇത്തരത്തിലും അതി കഠിനപ്രയോഗത്തിലുമുള്ള കമന്റുകളാണ്‌ പിന്നീടങ്ങോട്ട്‌ ലഭിച്ചത്‌.