Breaking News

Trending right now:
Description
 
Feb 16, 2017

കാരുണ്യ പദ്ധതിയെ കൊല്ലരുതെന്ന്‌ മാണിയുടെ അഭ്യര്‍ഥന

image ഊതിക്കാച്ചിയെടുത്ത പൊന്നാണ്‌ കാരുണ്യ ചികിത്സാ സഹായ പദ്ധതിയെന്നും കാരുണ്യ പദ്ധതിയെ കൊല്ലരുതെന്നും പദ്ധതിയുടെ ഉപജ്ഞാതാവും കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാനുമായ കെ.എം.മാണിയുടെ അഭ്യര്‍ഥന. കാരുണ്യ പദ്ധതിയോടു കരുണകാണിക്കണമെന്നും സര്‍ക്കാരിനോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ കാരുണ്യ പദ്ധതിക്കെതിരെ നീക്കം ആരംഭിച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ, ഡയാലിസിസ്‌ തുടങ്ങിയ ചെലവേറിയ ചികിത്സകള്‍ക്ക്‌ ലക്ഷക്കണക്കിനു താഴ്‌ന്ന വരുമാനക്കാര്‍ക്ക്‌ ആശ്വാസമായിരുന്ന പദ്ധതിയും വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കിയിരുന്ന കാരുണ്യ ഫാര്‍മസികളും നിലവിലുള്ള രീതിയില്‍ തുടരുന്നതിന്‌ നടപടിയുണ്ടാവണം. സര്‍ക്കാരിന്റെ ചികിത്സാ പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കാനുള്ള തീരുമാനമാണ്‌ എടുക്കുന്നതെങ്കില്‍ അതു കാരുണ്യ പദ്ധതിയുടെ കീഴിലാക്കുകയാണ്‌ വേണ്ടതെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.