Breaking News

Trending right now:
Description
 
Feb 16, 2017

നടന്‍ കുഞ്ചാക്കോ ബോബന്റെ 25 ലക്ഷം തട്ടിയ ആള്‍ പിടിയില്‍

image റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ നടന്‍ കുഞ്ചാക്കോ ബോബനില്‍നിന്ന്‌ 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ.വര്‍ഗീസിനെ (46) പൊലീസ്‌ അറസ്റ്റു ചെയ്‌തു. മാസങ്ങള്‍ക്കു മുമ്പായിരുന്നു തട്ടിപ്പ്‌. കൊച്ചി പുത്തന്‍കുരിശിലെ സ്ഥലം വാങ്ങാനെന്ന പേരിലാണ്‌ കുഞ്ചാക്കോ ബോബനില്‍നിന്നു 25 ലക്ഷം രൂപ വാങ്ങിയെടുത്തത്‌. ഇരുവരും പങ്കാളികളായി റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്‌ നടത്താനായിരുന്നു ധാരണ. പണം വാങ്ങിയ വര്‍ഗീസ്‌ സ്ഥലം വാങ്ങി നല്‍കിയില്ല. പണം ചോദിച്ചുവെങ്കിലും ഓരോരോ കാരണങ്ങള്‍പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു. പനമ്പള്ളി നഗറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്ന വര്‍ഗീസ്‌ അടുത്തിടെയാണ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്ക്‌ തിരിഞ്ഞത്‌. പണം തട്ടിച്ചുവെന്നു കാട്ടി അടുത്തിടെയാണ്‌ കുഞ്ചാക്കോ ബോബന്‍ കടവന്ത്ര പൊലീസിന്‌ പരാതി നല്‍കിയത്‌.