Feb 15, 2017
നടന് ബാബുരാജിന് വെട്ടേറ്റു; ആക്രമി പൊലീസ് കസ്റ്റഡിയില്‍
റിസോര്‍ട്ടിലെ കുളം വൃത്തിയാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ
നടന് ബാബു രാജിനു വെട്ടേറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍
കല്ലാറിനുസമീപം ഇരുട്ടുകാനത്ത് ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്
മിസ്റ്റ് റിസോര്‍ട്ടിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് തറമുട്ടം
മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസ്
എടുത്തിരിക്കുന്നത്. ഇടതു നെഞ്ചിനും ഇടതു കൈയ്ക്കും വാക്കത്തികൊണ്ടുള്ള
വേട്ടേറ്റ ബാബുരാജിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിസോര്‍ട്ടിലേക്ക് വെള്ളം കൊണ്ടുവരാനായി മാത്യുവില്‍നിന്നു വാങ്ങിയ
അഞ്ചുസെന്റ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍
കലാശിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇന്നലെ ബാബുരാജ് രണ്ടു
തൊഴിലാളികളുമായി കുളം വൃത്തിയാക്കാനെത്തി. തടയാനായി മാത്യു വന്നതോടെയാണ്
തര്‍ക്കമുണ്ടായതും ബാബു രാജിന് വെട്ടേറ്റതും.