Breaking News

Trending right now:
Description
 
Feb 15, 2017

മദ്യശാല: സര്‍ക്കാരിന്റെ വിവാദ അപേക്ഷ പിന്‍വലിച്ചു

image ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന കടകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ്‌ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും വൈന്‍, ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമാണോയെന്നു വ്യക്തതവരുത്തണമെന്നു ആവശ്യപ്പെട്ടു സുപ്രീംകോടതിക്ക്‌ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. കള്ള്‌, ബിയര്‍, വൈന്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍നിന്നു ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള അപേക്ഷ ഏറെ വിവാദവും വ്യാപകമായ പ്രതിഷേധവും ഉയര്‍ത്തിയ സാഹചര്യത്തിലാണ്‌ നടപടി. അപേക്ഷ പിന്‍വലിക്കുന്നുവെന്നു വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്‌ സുപ്രീംകോടതി റജിസ്‌ട്രാര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. വിവാദങ്ങള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കുമെന്നു എക്‌സൈസ്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ പറഞ്ഞിരുന്നു. ദേശീയ, സംസ്ഥാന പാതകളിലെ മദ്യക്കടകള്‍ക്കുള്ള പ്രവര്‍ത്തനം നിരോധനം മാര്‍ച്ച്‌ 31നാണ്‌ നിലവില്‍വരുന്നത്‌. അതേസമയം, മദ്യശാലകള്‍ മാറ്റാനുള്ള വിധിയില്‍ 2018വരെ സമയംതേടി ബിവ്‌റജസ്‌ കോര്‍പ്പറേഷന്‍ സുപ്രീംകോടതിയെ സമീപിക്കും. പകരം സ്ഥലം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണിത്‌.