Breaking News

Trending right now:
Description
 
Jan 16, 2013

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക്‌ ബ്രിട്ടനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല

image ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക്‌ ബ്രിട്ടനില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മന്ത്രി പദവിയുള്ള യുകെ പൊതുജനാരോഗ്യവകുപ്പ്‌ സെക്രട്ടറി അന്ന സോബ്രി പറഞ്ഞു. കേരള ആരോഗ്യവകുപ്പും ബ്രിട്ടനിലെ വിവിധ ആരോഗ്യ ഏജന്‍സികളും തമ്മില്‍ മാതൃ-ശിശു സംരക്ഷണത്തില്‍ സംയുക്ത സംരംഭം തുടങ്ങുന്നതിനു മുമ്പായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി തിരുവനന്തപുരത്ത്‌ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഇക്കാര്യം ്‌വ്യക്തമാക്കിയത്‌. ഇന്ത്യന്‍ ആരോഗ്യ പ്രഫഷനലുകള്‍ക്ക്‌ ബ്രിട്ടണില്‍ അവസരം കുറയുന്ന പ്രവണതയ്‌ക്ക്‌ സാധ്യതയുണ്ടെന്നും അന്ന സോബ്രി മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ നഴ്‌സുമാരുടെ പരിചരണവും സ്‌നേഹവും അമൂല്യമാണ്‌. ബ്രിട്ടന്‍ അതില്‍നിന്ന്‌ ഏറെകാര്യങ്ങള്‍ പഠിച്ചിട്ടുമുണ്ട്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന പ്രചരണം ശരിയല്ല. അതേസമയം ബ്രിട്ടനില്‍ നിരവധി സര്‍വകലാശാലകള്‍ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്‌. ബ്രിട്ടീഷ്‌ പൗരന്മാര്‍ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ താത്‌പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇക്കാരണത്താല്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ബ്രിട്ടനില്‍ ഭാവിയില്‍ അവസരം കുറയുന്നതിന്‌ കാരണമാകും. പ്രസവാനന്തര പരിചരണം, പ്രമേഹ നിയന്ത്രണം എന്നിവയില്‍ കേരളവും ബ്രിട്ടനും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അന്ന സോബ്രി പറഞ്ഞു. യുകെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ ഡയറക്ടര്‍ ഡോ.കാലിപോസോ ചാല്‍കിദോയും ചര്‍ച്ചയില്‍ പങ്കെടുത്തു.