Breaking News

Trending right now:
Description
 
Feb 13, 2017

ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷനല്‍ ഫാക്ടറി ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍

image സ്വിസ്‌ ആഡംബര വാച്ചുകളുടെ പ്രമുഖ റീട്ടെയ്‌ലര്‍മാരായ സ്വിസ്‌ വാച്ച ബൊത്തിക്‌ വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷനണലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി കൊച്ചിയില്‍ തുറന്നു. എംജി റോഡില്‍ സിറ്റിബാങ്കിന്റെ എതിര്‍വശത്തുള്ള അത്യാധുനിക സ്‌റ്റോറിലാണ്‌ ഫോസിലിന്റെ വിവിധ ബ്രാന്‍ഡ്‌ വാച്ചുകള്‍ ലഭ്യമാവുക. വാച്ച്‌ സ്‌റ്റേഷന്‍ ഇന്റര്‍നാഷനല്‍ അവതരിപ്പിക്കുന്ന പുതിയ മൈക്കേല്‍ കോര്‍സ്‌ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ചലച്ചിത്രതാരം നിക്കി ഗല്‍റാണി വിപണിയില്‍ അവതരിപ്പിച്ചു. വര്‍ഷം മുഴുവന്‍ സ്റ്റോറിലെ എല്ലാ കളക്ഷനുകള്‍ക്കും 30 ശതമാനം ഡിസ്‌ക്കൗണ്ട്‌ ലഭിക്കും. അത്യാഡംബരപൂര്‍ണമായ വാച്ചുകള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഇതൊരുക്കുന്നത്‌. ഫോസില്‍ ഗ്രൂപ്പിന്റെ പ്രമുഖ ബ്രാന്റുകളായ ഫോസില്‍, മൈക്കേല്‍ കോര്‍സ്‌, എംപോറിയോ അര്‍മാനി, ഡീസല്‍, ഡികെഎന്‍വൈ, ചാപ്‌സ്‌, സ്‌കാഗന്‍ എന്നിവയെല്ലാം വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷനില്‍ ലഭ്യമാണെന്ന്‌ സ്വിസ്‌ വാച്ച്‌ ബൊത്തീക്‌ ഡയറക്ടര്‍ ഹഫീസ്‌ സലാഹുദ്ദീന്‍ പറഞ്ഞു. മൈക്കേല്‍ കോര്‍സ്‌ ആക്‌സസ്‌ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ആന്‍ഡ്രോയ്‌ഡ്‌ വെയര്‍ ടെക്‌നോളജി ഉപയോഗിക്കുന്നതും, ഐഒഎസിലും ആന്‍ഡ്രോയിലും പ്രവര്‍ത്തിക്കുന്നതാണ്‌. ഫാഷനും ടെക്‌നോളജിയും സമന്വയിക്കുന്ന ഈ വാച്ചുകളിലെ അനിമേറ്റഡ്‌ ഡിസ്‌പ്ലേ, ഫിറ്റ്‌നെസ്‌ ട്രാക്കിംഗ്‌, ടെക്‌സ്റ്റ്‌, ഇമെയില്‍ അലര്‍ട്ട്‌ സൗകര്യങ്ങള്‍ തുടങ്ങിയവ ഏറെ സൗകര്യപ്രദമാണെന്ന്‌ കലക്ഷന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട്‌ ചലച്ചിത്രതാരം നിക്കി ഗല്‍റാണി പറഞ്ഞു. 1946-ല്‍ സ്ഥാപിതമായ സ്വിസ്‌ ഗ്രൂപ്പ്‌ സ്ഥാപനമാണ്‌ സ്വിസ്‌ വാച്ച്‌ ബൊത്തിക്‌. റോളക്‌സ്‌, യുലീസ്‌ നാര്‍ഡന്‍, ഒമേഗ, ഹൂബ്ലോ, ഒറിസ്‌, ലോന്‍ജിന്‍, ടാഗ്‌ഹോയര്‍, മോബ്ലോ, റാഡോ തുടങ്ങിയ ലക്ഷ്വറി വാച്ചുകളുടെ റീട്ടെയില്‍ വില്‍പ്പനയ്‌ക്കു പുറമേ കാസിയോ, ഫോസില്‍, പൊലീസ്‌, ഡികെഎന്‍വൈ, സീക്കോ സ്വാച്ച്‌, ടീസോ, കാല്‍വിന്‍ ക്ലൈന്‍, സിറ്റിസണ്‍, ഡേവി ഡോഫ്‌ തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെ വിപണനവുംസ്വിസ്‌ ഗ്രൂപ്പ്‌ നിര്‍വഹിക്കുന്നു. കാസിയോ വാച്ചുകളും ക്ലോക്കുകളുടെയും കാല്‍ക്കുലേറ്ററുകളുടെയും കേരളത്തിലെ വിതരണക്കാര്‍കൂടിയാണ്‌ സ്വിസ്‌ ഗ്രൂപ്പ്‌.