Breaking News

Trending right now:
Description
 
Feb 11, 2017

കരസേനാ റിക്രൂട്ട്‌ മെന്റ്‌ റാലിക്ക്‌ അപേക്ഷിക്കാം

image കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 11 മുതല്‍ 21വരെ നടക്കുന്ന കരസേനാ റിക്രൂട്ട്‌മെന്റ്‌ റാലിക്ക്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഇന്നു മുതല്‍ അപേക്ഷിക്കാം. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കാണ്‌ റാലി സംഘടിപ്പിച്ചിരിക്കുന്നത്‌.  സോള്‍ജിയര്‍ (ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍), ട്രേഡ്‌സ്‌മാന്‍, നഴ്‌സിങ്‌ അസിസ്‌റ്റന്റ്‌, ക്ലാര്‍ക്ക്‌, സ്‌റ്റോര്‍കീപ്പര്‍ എന്നീ തസ്‌തികകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌. 600 ഒഴിവുകളുണ്ട്‌. ഒഴിവുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്‌. ഉദ്യോഗാര്‍ഥികള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റുവഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന ഇ മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഒരു വര്‍ഷത്തേക്കു മാറരുത്‌. ഏപ്രില്‍ നാലിനുശേഷം പ്രവേശന കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. ഇതിന്റെ പ്രിന്റെടുത്ത്‌ റാലിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഹാജരാക്കണമെന്നു റിക്രൂട്ടിങ്‌ ഡയറക്ടര്‍ കേണല്‍ പി.വി.രവികുമാര്‍ വ്യക്തമാക്കി.