Breaking News

Trending right now:
Description
 
Feb 10, 2017

മില്‍മ പാല്‍ ലിറ്ററിന്‌ നാല്‌ രൂപ വര്‍ധിപ്പിച്ചു

image മില്‍മ പാലിനു വില ലിറ്ററിന്‌ നാല്‌ രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ഭരണസമിതി തീരുമാനിച്ചു. നീലകവര്‍ പാലിന്‌ (ടോണ്‍ഡ്‌ മില്‍ക്ക്‌) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്‌) 19.50 രൂപയുമാണ്‌ വര്‍ധിപ്പിച്ചത്‌. പുതുക്കിയ നിരക്ക്‌ നാളെ പ്രാബല്യത്തില്‍വരും. തൈരിന്‌ പായ്‌ക്കറ്റിനു രണ്ടുരൂപ വര്‍ധിപ്പിച്ചിട്ടുണ്ട്‌. തൈരിനു ലിറ്ററിന്മേലുള്ള വിലവര്‍ധന അഞ്ചുരൂപയിലേറെ വരും. വര്‍ധിപ്പിച്ച നാലുരൂപയില്‍ 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്കും 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 16 പൈസ വിതരണ ഏജന്‍സികള്‍ക്കും ലഭിക്കും. 75 പൈസ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്‌ അംശാദായമായി കിട്ടും. പാലിന്റെ കൊഴുപ്പനുസരിച്ച്‌ കര്‍ഷകര്‍ക്കു കൂടുതല്‍ വില ലഭിക്കുമെന്നു മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ്‌ വ്യക്തമാക്കി. പുതിയവില രേഖപ്പെടുത്തിയ വില ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്‌്‌ക്കറ്റുകളാകും വിപണിയിലെത്തുന്നത്‌. മില്‍മയ്‌ക്ക്‌ മറ്റു സംസ്ഥാനങ്ങള്‍ നല്‍കിയിരുന്ന പാലിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്‌.