Breaking News

Trending right now:
Description
 
Feb 10, 2017

റേഷന്‌ ആധാര്‍ നിര്‍ബന്ധമാക്കി

image ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കി. റേഷന്‍കടയില്‍നിന്നു സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിനും ഭക്ഷ്യസബ്‌സിഡി പണമായി ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. നിലവില്‍ ആധാര്‍കാര്‍ഡ്‌ ഇല്ലാത്തവര്‍ ജൂണ്‍ 30നു മുമ്പ്‌ കാര്‍ഡിനുള്ള അപേക്ഷ നല്‍കണം. ആധാര്‍കാര്‍ഡ്‌ ലഭിക്കുംവരെ റേഷന്‍കാര്‍ഡിനൊപ്പം അപേക്ഷയുടെ പകര്‍പ്പ്‌ ഹാജരാക്കിയാല്‍ ആനുകൂല്യങ്ങള്‍ നേടാം. ഈ പകര്‍പ്പിനൊപ്പം വോട്ടര്‍ കാര്‍ഡ്‌, പാന്‍കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌ എന്നീ അംഗീകൃത സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകളിലൊന്ന്‌ ഹാജരാക്കേണ്ടതുണ്ട്‌. റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക്‌ ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല.