Breaking News

Trending right now:
Description
 
Feb 10, 2017

ഡോ.ഷ്വാന ബഹിരാകാശ യാത്രയ്‌ക്ക്‌ തയാറെടുക്കുന്നു

image കല്‍പനാ ചൗളയ്‌ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക്‌ യാത്രപോകാന്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജ തയാറെടുപ്പു നടത്തുന്നു. കാനഡയിലെ ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ന്യൂറോസര്‍ജന്‍ ഡോ.ഷ്വാന പാണ്ഡ്യയ്‌ക്കാണ്‌ ബഹിരാകാശ യാത്ര നടത്തുക. അടുത്തവര്‍ഷമാണ്‌ ഇവരുടെ ബഹിരാകാശയാത്ര. മറ്റ്‌ എട്ടുപേരും ഒപ്പമുണ്ടാകും. സിറ്റിസണ്‍ സയന്‍സ്‌ അസ്‌ട്രൊനോട്ട്‌ പ്രോഗ്രാമിലെ 3200 പേരില്‍നിന്ന്‌ ഷോര്‍ട്ട്‌ലിസ്‌റ്റ്‌ ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ്‌ ഡോ.ഷ്വാന. ഗായിക, രാജ്യാന്തര തായ്‌ക്വണ്ടോ ചാംപ്യന്‍, എഴുത്തുകാരി എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട്‌ മുംബൈയില്‍ വേരുകളുള്ള ഈ 32 കാരി.