Breaking News

Trending right now:
Description
 
Jan 16, 2013

ഫാസ്റ്റ്‌ ഫുഡ്‌ ആത്സമ വരുത്തും

image ഫാസ്റ്റ്‌ ഫുഡിനാണോ കുട്ടികള്‍ താല്‍പര്യം കാട്ടുന്നത്‌. എന്നാല്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്‌. ആഴ്‌ചയില്‍ മൂന്നുതവണ ഫാസ്റ്റ്‌ ഫുഡ്‌ ശീലമാക്കുന്ന കുട്ടികളില്‍ ആസ്‌തമയും ചര്‍മരോഗമായ എക്‌സിമയും ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നു ഗവേഷകരുടെ മുന്നറിയിപ്പ്‌. ന്യൂസിലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഓക്‌ലാന്‍ഡ്‌ പ്രഫസറായ ഇന്നസ്‌ ആഷര്‍, ഹെയ്‌ വെല്‍ വില്യംസ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പഠനം. 50 രാജ്യങ്ങളിലെ അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചാണ്‌ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്‌. ആത്സ്‌മ, എക്‌സിമ, കണ്ണില്‍നിന്നു വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയവയും ഇതുമൂലം ഉണ്ടാകും. പിസ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ്‌ ഫുഡാണ്‌ വില്ലന്‍. ഈ ഭക്ഷണത്തില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ്‌ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ആഴ്‌ചയില്‍ മൂന്നുതവണ ഇത്തരത്തിലുള്ള ഫാസ്റ്റ്‌ ഫുഡ്‌ കഴിക്കുന്ന കൗമാരക്കാര്‍ക്ക്‌ രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ആറുമുതല്‍ ഏഴുവയസുവരെയുള്ളവര്‍ക്ക്‌ 27 ശതമാനമാണ്‌ രോഗസാധ്യത. ധാരാളം പഴങ്ങള്‍ കഴിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരം കാണാനാവുമെന്നും ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.