Breaking News

Trending right now:
Description
 
Feb 09, 2017

മാന്നാനത്ത്‌ വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ ആര്‍ക്കൈവ്‌സും ഗവേഷണകേന്ദ്രവും തുറന്നു

image വിശുദ്ധ ചാവറയച്ചന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാന്നാനം പള്ളിയോടു ചേര്‍ന്നുള്ള മുറിയും പരിസരവും ഇനി കാഴ്‌ചക്കാരുടെ ഹൃദയം കവരും. വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ ആര്‍ക്കൈവ്‌സും ഗവേഷണകേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ജസ്റ്റീസ്‌ പി.സദാശിവം ഉദ്‌ഘാടനം നിര്‍വഹിച്ചു. ജാതിമത ഭേദങ്ങള്‍ക്കതീതമായി ഒരു സമൂഹത്തിന്റെ ചരിത്രമാണ്‌ ഇവിടെ ജീവനോടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. ഈതലമുറയേയും വരും തലമുറകളെയും പഴയ തലമുറകളുമായി ബന്ധപ്പിക്കുന്ന കണ്ണികളാണ്‌ ആര്‍ക്കൈവ്‌സിലെ പതിനായിരത്തിലധികം വരുന്ന ശേഖരത്തിലോരോന്നും. കടലാസിലുള്ള പഴയരേഖകള്‍ ജാപ്പനീസ്‌ ടിഷ്യുപേപ്പര്‍ ഉപയോഗിച്ച്‌ ലാമിനേറ്റ്‌ ചെയ്‌ത്‌ ആസിഡ്‌ ഫ്രീ പേപ്പറില്‍ പൊതിഞ്ഞാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ചരിത്രഗവേഷകര്‍ക്കും സഭാ പണ്ഡിതര്‍ക്കും പ്രയോജനപ്പെടുന്നതും കേരളത്തിന്റെ ഒരു വലിയ കാലഘട്ടത്തിന്റെ ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നതുമായ ആര്‍ക്കൈവ്‌സും ഗവേഷണകേന്ദ്രവും സിഎംഐ സഭയുടെ മാതൃഭവനമായ മാന്നാനം സെന്റ്‌ ജോസഫ്‌സ്‌ ആശ്രമം, ബാംഗളൂര്‌ ക്രൈസ്റ്റ്‌ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക, സാമ്പത്തിക പിന്തുണയോടെയാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌.