Breaking News

Trending right now:
Description
 
Feb 09, 2017

ഡോക്ടര്‍ ചമഞ്ഞ്‌ വിവാഹത്തട്ടിപ്പ്‌ നടത്തിയ യുവാവ്‌ അറസ്റ്റില്‍

image ഡോക്ടര്‍ ചമഞ്ഞ്‌ വിവാഹത്തട്ടിപ്പ്‌ നടത്തി ആഡംബര ജീവിതം നയിച്ചുവന്ന മലപ്പുറം പാലോത്ത്‌ പൂവത്തിങ്കല്‍ ഇരുമ്പടശേരില്‍ മുഹമ്മദ്‌ ഷാഫിയെ (ഡോ.സതീഷ്‌ രാഘവന്‍-30) പത്തനംതിട്ട പൊലീസ്‌ അറസ്റ്റു ചെയ്‌തു. രണ്ടരലക്ഷം നഷ്ടമായ കുലശേഖരപതി സ്വദേശിനി നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വിവാഹാലോചന നടത്തിയായിരുന്നു തട്ടിപ്പ്‌. മുപ്പതോളം യുവതികളില്‍നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. അറസ്‌റ്റിലാകുമ്പോള്‍ മുഹമ്മദ്‌ ഷാഫിയുടെ കൈവശം മൂന്നരലക്ഷം രൂപ, 1,006 ദിര്‍ഹം, നാലു മൊബൈല്‍ഫോണുകള്‍, 17 സിംകാര്‍ഡുകള്‍, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ്‌ ലെറ്ററുകള്‍, സീലുകള്‍, വിലകൂടിയ രണ്ട്‌ വാച്ച്‌, രണ്ടുപവന്‍ സ്വര്‍ണാഭരണം എന്നിവയുണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ്‌ സ്റ്റേഷനുകളിലായി 12 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്‌. വിവാഹത്തട്ടിപ്പിന്റെ മറവില്‍ ചിലരെ നഴ്‌സിങിനെന്ന പേരില്‍ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിന്‌ മൊഴിനല്‍കി. ബാംഗ്ലൂര്‍, ദുബായ്‌ തുടങ്ങിയ സ്ഥലങ്ങളിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. എട്ടാംക്ലാസാണ്‌ വിദ്യാഭ്യാസം. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാന്‍ കഴിവുണ്ട്‌. സ്വകാര്യ സ്ഥാപനത്തില്‍നിന്നു നഴ്‌സിങ്‌ പഠിച്ചുവെന്നും മുഹമ്മദ്‌ ഷാഫി വ്യക്തമാക്കി. ദുബായിലെ ഇലക്ട്രോണിക്‌സ്‌ കടയില്‍ രണ്ടുവര്‍ഷം ജോലിചെയ്‌തു. ഇതിനിടെ മൊബൈല്‍, ഇന്റര്‍നെറ്റ്‌ സാങ്കേതികരംഗത്തും അറിവുനേടി. അറസ്‌റ്റിലായ മുഹമ്മദ്‌ ഷാഫിയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.