Breaking News

Trending right now:
Description
 
Feb 08, 2017

പ്രണയം നിരസിച്ച യുവതിയെ യുവാവ്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

image തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളജ്‌ വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ്‌ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലയിലും കൈയ്‌ക്കും തോളിലും വെട്ടേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയംപേരൂര്‍ പത്താവയല്‍ ഇടമനയില്‍ രംഗന്റെ മകള്‍ അമ്പിളിക്കാണ്‌ (20) വെട്ടേറ്റത്‌. സംഭവത്തില്‍ കീഴുത്തോട്ടില്‍ അമലിനെ (25) പൊലീസ്‌ അറസ്റ്റു ചെയ്‌തു. തലയോലപ്പറമ്പ്‌ ദേവസ്വംബോര്‍ഡ്‌ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്‌ അമ്പിളി. വീടിനു സമീപത്തെ ഇടവഴിയില്‍വച്ചാണ്‌ ആക്രമണം ഉണ്ടായത്‌. ബഹളംകേട്ട്‌ അയല്‍വാസികള്‍ എത്തിയതിനാല്‍ അമ്പിളിയുടെ ജീവന്‍ രക്ഷിക്കാനായി. അമലിന്റെ പ്രണയം അമ്പിളി നിരസിച്ചതിന്റെ വിരോധമാണ്‌ ആക്രമണത്തിനു കാരണമായതെന്നു പൊലീസ്‌ വ്യക്തമാക്കി.