Breaking News

Trending right now:
Description
 
Feb 07, 2017

സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം

പുസ്‌തകനിരൂപണം
image മനോജ്‌ തോമസ്‌

വരുമാനം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിംഗിനെക്കുറിച്ച്‌ ലളിതമായി പറഞ്ഞുതരുന്ന പുസ്‌തകമാണിത്‌. ആദ്യ പതിപ്പ്‌ കുറഞ്ഞ കാലം കൊണ്ട്‌ വിറ്റുതീര്‍ന്നിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്‌തകത്തില്‍ നൂതനമായ നിക്ഷേപരീതികളെക്കുറിച്ചും റിവേഴ്‌സ്‌ മോര്‍ഗേജ്‌ പോലെ മലയാളികള്‍ക്ക്‌ അധികം പരിചയമില്ലാത്ത വായ്‌പാരീതികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ മികച്ച ടിപ്പുകളുണ്ട്‌ എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത. ലോണ്‍ എടുക്കുംമുമ്പ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭവനവായ്‌പയ്‌ക്കായി ചെയ്യേണ്ട ഗൃഹപാഠം, വിദ്യാഭ്യാസവായ്‌പയിലെ സാധ്യതകള്‍, സ്വസ്ഥമായ റിട്ടയര്‍മെന്റിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിവരങ്ങളുണ്ട്‌ ഈ പുസ്‌തകത്തില്‍.

വില: 140 രൂപ