Breaking News

Trending right now:
Description
 
Feb 07, 2017

പിതാവ്‌ ചവിട്ടേറ്റു മരിച്ചു; മകന്‍ അറസ്റ്റില്‍

image കോട്ടയം മുട്ടമ്പലം നഗരസഭാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജപ്പനെ (65) ചവിട്ടിക്കൊന്ന സംഭവത്തില്‍ മകന്‍ വിനോദിനെ (38) പൊലീസ്‌ അറസ്റ്റു ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ രാജപ്പനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ മകന്‍ രാജപ്പന്‍ പൊലീസിനോട്‌ കുറ്റം ഏറ്റുപറഞ്ഞത്‌. വിനോദും ഭാര്യയും കുട്ടികളും പൊലീസ്‌ സ്റ്റേഷനിലെത്തി പിതാവ്‌ മരിച്ചുകിടക്കുന്നുവെന്നു നേരത്തെ പുലര്‍ച്ചെതന്നെ അറിയിച്ചിരുന്നു. മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തിയതോടെ ചവിട്ടേറ്റതുമൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ്‌ മരണകാരണമെന്നു ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടെഴുതി. തുടര്‍ന്ന്‌ പൊലീസ്‌ വിശദമായി ചോദ്യം ചെയ്‌തതോടെ പിടിച്ചുനില്‍ക്കാന്‍ വിനോദിന്‌ കഴിഞ്ഞില്ല. മദ്യപിച്ചെത്തിയ രാജപ്പനുമായി വാക്കേറ്റം നടത്തിയ വിനോദ്‌ പിന്നീട്‌ കയ്യാങ്കളിവരെ നടത്തി. ഇതിനുശേഷം വീട്ടില്‍നിന്നു പുറത്തുപോയി തിരികെവന്നപ്പോഴുംവിനോദ്‌ രാജപ്പനുമായി വഴക്കുണ്ടായി. ഇതിനിടെയാണ്‌ ചവിട്ടേറ്റ്‌ വീണ രാജപ്പന്‍ മരിച്ചതെന്നു പൊലീസ്‌ വ്യക്തമാക്കി.