Breaking News

Trending right now:
Description
 
Feb 06, 2017

ബാറ്ററി തകരാര്‍; ആപ്പിള്‍ 88000 ഫോണുകള്‍ തിരികെ വിളിക്കുന്നു

image വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ യുഎഇയില്‍നിന്നു 88000 ഫോണുകള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്‌. ബാറ്ററിക്കു തകരാര്‍ കണ്ടെത്തിയ ഐഫോണ്‍ 6 ഇനത്തില്‍പ്പെട്ട ഫോണുകളാണ്‌ തിരികെ വിളിക്കുന്നത്‌. 2015-ല്‍ ചൈനയില്‍ നിര്‍മിച്ച ഫോണുകള്‍ക്കാണ്‌ തകരാറെന്നാണ്‌ സൂചന. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനും ഒക്ടോബറിനും ഇടയിലാണ്‌ ഈ ഫോണ്‍ നിര്‍മിച്ചത്‌. ഫോണ്‍ ബാറ്ററികള്‍ മാറ്റിവയ്‌ക്കുന്നതിനായി ഫോണ്‍ ഉടമകള്‍ ആപ്പിള്‍ വെബ്‌സൈറ്റില്‍ കയറി സീരിയല്‍ നമ്പറുകള്‍ പുനപരിശോധിക്കണമെന്നു കമ്പനി ആവശ്യപ്പെട്ടു.