Breaking News

Trending right now:
Description
 
Feb 05, 2017

പുതിയ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍

image ബിഎസ്‌എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 78 രൂപയ്‌ക്ക്‌ രണ്ടു ജിബി ഡേറ്റ എന്ന പായ്‌ക്കാണ്‌ ഇതില്‍ ഏറെ ശ്രദ്ധേയം. നിലവില്‍ ഒരു ജിബിയായിരുന്നു. ഈമാസം ആറു മുതല്‍ ഓഫര്‍ നിലവില്‍ വരും. ഇപ്പോള്‍ ഡേറ്റ പായ്‌ക്ക്‌ ലഭിക്കുന്നവര്‍ക്ക്‌ ഓഫര്‍ ലഭിക്കില്ല. ആറിനുശേഷം ആക്ടിവേറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ ഓഫര്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്‌. ഇപ്പോഴുള്ള 12 ഡേറ്റാ പായ്‌ക്കുകളുടെ തുക വര്‍ധിപ്പിക്കാതെ തന്നെ ഡേറ്റാ പായ്‌ക്കുകളുടെ മൂല്യം വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുന്നു. 98 രൂപയ്‌ക്ക്‌ 650 എംബി ഡേറ്റയ്‌ക്കു പകരം ഒരു ജിബി ലഭിക്കും. കാലാവധി 14 ദിവസമാണ്‌. 155 രൂപയ്‌ക്ക്‌ ഒരു ജിബിക്കു പകരം രണ്ടുജിബിയാണ്‌ ഓഫര്‍. 15 ദിവസമാണ്‌ കാലാവധി. 156 രൂപയ്‌ക്ക്‌ രണ്ടു ജിബിക്കു പകരം മൂന്നു ജിബിയായിരിക്കും. ഇതിന്റെ കാലാവധി 10 ദിവസമേയുള്ളൂ. 198 രൂപയ്‌ക്ക്‌ ഒരു ജിബിക്കു പകരം മൂന്നു ജിബി-കാലാവധി 28 ദിവസം. 291 രൂപയ്‌ക്കു 2.2 ജിബിക്കു പകരം എട്ടു ജിബി-കാലാവധി 28 ദിവസം. 444 രൂപയ്‌ക്കു 3 ജിബിക്കു പകരം 8 ജിബി-കാലാവധി 60 ദിവസം. 451 രൂപയ്‌ക്ക 2 ജിബിക്കു പകരം 6 ജിബി ലഭിക്കും. 60 ദിവസമാണ്‌ കാലാവധി. ഈ ഓഫറിനൊപ്പം 80 രൂപയുടെ ടോക്‌ ടൈം ലഭിക്കുന്നതു തുടരും. 549 രൂപയ്‌ക്കു 10 ജിബി കിട്ടിക്കൊണ്ടിരുന്നിടത്ത്‌ 15 ജിബിയാക്കി ഉയര്‍ത്തി. 30 ദിവസമാണ്‌ കാലാവധി. 561 രൂപയ്‌ക്ക്‌ 5 ജിബി ലഭിക്കുന്നതു 11 ജിബിയാക്കും. 60 ദിവസമാണ്‌ കാലാവധി. 821 രൂപയ്‌ക്കു 6 ജിബി എന്നുള്ളത്‌ 15 ജിബിയാക്കും. 60 ദിവസം കാലാവധിയുണ്ട്‌. 3099 രൂപയ്‌ക്ക്‌ 15 ജിബി ഡേറ്റ എന്നുള്ളത്‌ 20 ജിബിയാക്കും. അണ്‍ലിമിറ്റഡ്‌ ലോക്കല്‍ എസ്‌ടിഡി കോള്‍ എന്ന ഓഫറിനു പുറമേ 3000 എസ്‌എംഎസ്‌ കൂടി സൗജന്യായി അനുവദിക്കും. 30 ദിവസമാണ്‌ കാലാവധി. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ കുറഞ്ഞ തുകയ്‌ക്കു ഡേറ്റാ പായ്‌ക്കുകള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ്‌ ബിഎസ്‌എന്‍എല്ലും പുതിയ ഓഫറുകളുമായി എത്തുന്നത്‌.