Feb 05, 2017
ലോ അക്കാദമി ഭൂമിയുടെ കാര്യത്തില്‍ അന്വേഷണം നടത്തുമെന്നു റവന്യുമന്ത്രി
ലോ അക്കാദമി ഭൂമി കൈമാറ്റം നടന്നതിനെപ്പറ്റി റവന്യു വകുപ്പിന്റെ അന്വേഷണം
നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടി
സ്വീകരിക്കുമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് വ്യക്തമാക്കി. സിപിഐ
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതേ നിലപാടുതന്നെയാണ്. അക്കാദമി
ട്രസ്റ്റിനു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു നല്കിയ സ്ഥലം വാണിജ്യ
ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ലോ
അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് ഭരണ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍
വി.എസ്.അച്യുതാനന്ദന്, പൊതുപ്രവര്‍ത്തകനായ സി.എല്‍.രാജന് എന്നിവരുടെ
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ റവന്യു പ്രിന്‍സിപ്പല്‍
സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്
സി.പി.യുടെ കാലത്ത് ഭൂമി ഏറ്റെടുത്ത നടപടി അന്വേഷിക്കില്ലെന്നാണു
മുഖ്യമന്ത്രി പറഞ്ഞതെന്നാണു തനിക്കു മനസിലായത്. അല്ലാതെ ലോ അക്കാദമിക്ക്
1984ല്‍ ഭൂമി പതിച്ചുനല്‍കിയതിന്റെ അന്വേഷണമല്ല നടക്കുന്നതെന്നു
മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും മന്ത്രി ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.