Breaking News

Trending right now:
Description
 
Feb 04, 2017

സ്‌പോര്‍ട്‌സ്‌ ലോട്ടറിയില്‍ കോടികളുടെ ക്രമക്കേട്‌; വിജിലന്‍സ്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

image സ്‌പോര്‍ട്‌സ്‌ ലോട്ടറി ഇടപാടില്‍ കോടികളുടെ ക്രമക്കേട്‌ ഉണ്ടായിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും വ്യക്തമാക്കിയ വിജിലന്‍സ്‌ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കൗണ്‍സില്‍ പ്രിഡന്റ്‌ ടി.പി.ദാസന്‍, അന്നത്തെ സെക്രട്ടറി ജി.ജെ.തെഗ്ഗി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ്‌ എഫ്‌ഐആര്‍. കോടികളുടെ ഇടപാടാണു സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ നടത്തിയതെന്നും ഇതുസംബന്ധിച്ച കൃത്യമായ രേഖയോ കണക്കുകളോ സൂക്ഷിക്കാത്തതു സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ തലപ്പത്തിരിക്കുന്നവരുടെ വീഴ്‌ചയാണെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. കായിക മേഖലയുടെ വികസന പ്രവര്‍ത്തനത്തിനുവേണ്ടി 400 കോടി സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2006 നവംബറിലാണു സ്‌പോര്‍ട്‌സ്‌ ലോട്ടറി നടത്തിയത്‌. എന്നാല്‍ ലോട്ടറിയില്‍നിന്ന്‌ ഒരു രൂപപോലും കായിക വികസനത്തിനു ലഭിച്ചില്ലെന്നും വിജിലന്‍സ്‌ കണ്ടെത്തി. കായികതാരങ്ങളായ അഞ്‌ജു ബോബി ജോര്‍ജ്‌, ബോബി അലോഷ്യസ്‌, ജിമ്മിജോര്‍ജിന്റെ സഹോദരന്‍ സെബാസ്‌റ്റിയന്‍ ജോര്‍ജ്‌ എന്നിവര്‍ നല്‍കിയ പരാതിയിലാണ്‌ വിജിലന്‍സ്‌ കേസ്‌ എടുത്തത്‌. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റായിരുന്‌ അഞ്‌ജുബോബി ജോര്‍ജ്‌ വിവാദങ്ങള്‍ക്കൊടുവില്‍ പദവി വിട്ടൊഴിയുകയായിരുന്നു.