Breaking News

Trending right now:
Description
 
Feb 03, 2017

കൊച്ചിയിലെത്തിയ ഋത്വിക്‌ റോഷന്‍ ആരാധികയ്‌ക്കൊപ്പം നൃത്തം ചെയ്‌തു

image റാഡോയുടെ പുതിയ വാച്ചുകളുടെ ശ്രേണി അവതരിപ്പിക്കാന്‍ കൊല്ലി ലുലുമാളിലെത്തിയ ബോളിവുഡ്‌ നടന്‍ ഋത്വിക്‌ റോഷന്‌ ആരാധകരുടെ വന്‍ സ്വീകരണം. ഋത്വിക്കിന്റെ കടുത്ത ആരാധിക കലൂര്‍ സ്വദേശി മെറിന്‍ അഗസ്‌റ്റിനൊപ്പം നൃത്തച്ചുവടുകള്‍ വയ്‌ക്കുകയും ചെയ്‌തു. അവസാനം മെറിനെ എടുത്തുയര്‍ത്തി വട്ടംകറക്കിയാണ്‌ ഋത്വിക്‌ നൃത്തം അവസാനിപ്പിച്ചത്‌. സിവില്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയായ മെറിന്‍ അധ്യാപന ജോലി രാജിവച്ച്‌ ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിനു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ്‌ മാളിലെ പ്രത്യേകവേദിയില്‍ തന്റെ ഇഷ്ടതാരത്തിനൊപ്പം ചുവടുവച്ചത്‌. ആരാധകരുടെ സ്‌നേഹം മനസിലേറ്റിയാണ്‌ ഋത്വിക്‌ മടങ്ങിയത്‌. കൊച്ചിയുടെ സ്‌നേഹം എന്നെ മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.