Breaking News

Trending right now:
Description
 
Feb 03, 2017

വിദ്യാര്‍ഥികളുടെ സമരം ഇങ്ങനെയും; മദ്യവില്‍പനശാലയില്‍ ജീവനക്കാരെ പൂട്ടിയിട്ടു

image തിരുവനന്തപുരത്തെ മദ്യവില്‍പ്പനശാലയ്‌ക്കെതിരെ വിദ്യാര്‍ഥികളുടെ സമരം ശ്രദ്ധേയമായി. നന്തന്‍കോട്ടുള്ള ബിവറേജസ്‌ ഔട്ട്‌ലെറ്റിലാണ്‌ ജീവനക്കാരെ വിദ്യാര്‍ഥികളും വീട്ടമ്മമാരും അടക്കമുള്ള നാട്ടുകാര്‍ ഇന്നലെ രാത്രിയോടെ പൂട്ടിയിട്ടത്‌. പിന്നീട്‌ പൊലീസ്‌ എത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌. രണ്ടുമണിക്കൂറോളം ജീവനക്കാര്‍ ഔട്ട്‌ലെറ്റിനുള്ളില്‍ അകപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഹോളി ഏയ്‌ഞ്ചല്‍സ്‌ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സമരത്തെ തുടര്‍ന്ന്‌ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി ഔട്ട്‌ലെറ്റ്‌ പൂട്ടി സീല്‍വച്ചിരുന്നു. രാത്രിയോടെ ഔട്ട്‌ലെറ്റ്‌ വീണ്ടും തുറന്നതോടെയാണ്‌ സംഭവം ഇത്തരത്തില്‍ അവസാനിച്ചത്‌. ബേക്കറി ജംക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ്‌ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്‌ നന്തന്‍കോട്ടേയ്‌ക്ക്‌ മാറ്റി സ്ഥാപിച്ചത്‌. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സംഘടിക്കുകയായിരുന്നു.