Breaking News

Trending right now:
Description
 
Feb 03, 2017

കെഎസ്‌ആര്‍ടിസി സമരം രാത്രി 12ന്‌ സമാപിക്കും

image തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക്‌ ആരംഭിച്ചു. ഇന്നു രാത്രി 12നു സമാപിക്കും. സംസ്ഥാനത്ത്‌ രാത്രി പന്ത്രണ്ടിനാണ്‌ സമരം ആരംഭിച്ചത്‌. കോണ്‍ഗ്രസ്‌ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌, എഐടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയിസ്‌ യൂണിയന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയിസ്‌ സംഘ്‌ എന്നിവര്‍ സംയുക്തമായിട്ടാണ്‌ സമരം നടത്തുന്നത്‌.  സിഐടിയു സമരത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്‌. സമരം ഒഴിവാക്കാന്‍ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഏഴാം തിയതിക്കകം ശമ്പളം നല്‍കാമെന്നു മന്ത്രി നേതാക്കള്‍ക്കു ഉറപ്പുനല്‍കിയെങ്കിലും കഴിഞ്ഞമാസം മന്ത്രി നല്‍കിയ ഉറപ്പ്‌ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നേതാക്കള്‍ സമരത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഡിസംബറിലെ പെന്‍ഷന്‍ കുടിശികയായ 27.5 കോടി രൂപ ഇന്നലെതന്നെ വിതരണം ആരംച്ചുവെന്ന്‌ മന്ത്രി വ്യക്തമാക്കി.