Breaking News

Trending right now:
Description
 
Feb 03, 2017

പമ്പാ മണല്‍പ്പുറത്ത്‌ 12 മുതല്‍ മാരാമണ്‍ കണ്‍വന്‍ഷന്‍

image മാരാമണ്‍ കണ്‍വന്‍ഷന്‌ 12ന്‌ പമ്പാമണല്‍പ്പുറത്ത്‌ തുടക്കം കുറിക്കും. 122-ാമത്‌ കണ്‍വന്‍ഷനാണിത്‌. 19നു സമാപിക്കും. പമ്പാമണല്‍പ്പുറത്ത്‌ ഇതിനായി പ്രത്യേക പന്തല്‍ പൂര്‍ത്തിയായി. 12ന്‌ 2.30ന്‌ ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനയ്‌ക്കു കാര്‍മികത്വംവഹിക്കും. തുടര്‍ന്ന്‌ ഡോ.ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഗീവര്‍ഗീസ്‌ മാര്‍ അത്തനാസിയോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഡോ.ഐസക്‌ മാര്‍ പീലക്‌സിനോസ്‌, ഡോ.എബ്രഹാം മാര്‍ പൗലോസ്‌, ഡോ.മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ.തോമസ്‌ മാര്‍ തീത്തോസ്‌, ബിഷപ്‌ എഡ്വേര്‍ഡ്‌ മുകുന്ദലേലി റാമലോണ്ടി (ദക്ഷിണാഫ്രിക്ക), റവ.ക്ലയോഫസ്‌ ജെ.ലാറു (യുഎസ്‌എ), ലോര്‍ഡ്‌ ഗ്രിഫിത്ത്‌സ്‌ (യുകെ) എന്നിവരാണ്‌ ഈവര്‍ഷത്തെ മുഖ്യവ പ്രാസംഗികര്‍. പൊതുയോഗങ്ങള്‍, സ്‌ത്രീകള്‍ക്കും പുരുഷന്മര്‍ക്കും ബൈബിള്‍ക്ലാസ്‌, കുട്ടികള്‍ക്ക്‌ പ്രത്യേക യോഗം, എക്യുമെനിക്കല്‍ സമ്മേളനം, ബോധവത്‌കരണയോഗം, മദ്യവര്‍ജന സമിതിയുടെ കൂട്ടായ്‌മ എന്നിവയും ഇതോടൊപ്പം നടക്കും.