Feb 02, 2017
കെ.മുരളീധരന് എംഎല്‍എ നിരാഹാരസമരം ആരംഭിച്ചു; സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ തിരുവനന്തപുരം ലോ അക്കാദമിക്കു
മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചു. കോണ്‍ഗ്രസ് നേതാവ് തെന്നല
ബാലകൃഷ്ണപിള്ള സമരം ഉദ്ഘാടനം ചെയ്തു. ലോ അക്കാദമി പ്രിന്‍സിപ്പല്‍
ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് മുരളീധരന്
വ്യക്തമാക്കി. മാനേജുമെന്റുമായി പ്രശ്നമുണ്ടാകുമ്പോള്‍ എല്ലാവരെയും
ചര്‍ച്ചയ്ക്കു വിളിക്കാതെ എസ്എഫ്ഐ മാത്രം വിളിച്ച് കരാര്‍
ഉണ്ടാക്കുകയായിരുന്നുവെന്ന് മുരളീധരന് കുറ്റപ്പെടുത്തി. അതേസമയം, ലോ
അക്കാദമി വിഷയത്തില്‍ കെഎസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്
സംഘര്‍ഷത്തില്‍ അവസാനിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന്
മുന്നേറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. പൊലീസിനു നേരെ
കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്കു ലാത്തിയടിയില്‍ പരുക്കേറ്റു.
പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയതോടെ പൊലീസ്
വിരട്ടിയോടിച്ചു. കഴിഞ്ഞദിവസം അക്കാദമി സംഘര്‍ഷവുമായി ബന്ധപ്പെട്ട്
കണ്ണീര്‍വാതക ഷെല്‍ പതിച്ച് കണ്ണിനു പരുക്കേറ്റ ബിജെപി സംസ്ഥാന
പ്രസിഡന്റ് പി.പി.വാവയുടെ നില ഗുരുതരമാണെന്നു പറയുന്നു. ഇദ്ദേഹത്തിന്റെ
വലതുകണ്ണിനാണ് പരുക്ക്.