Breaking News

Trending right now:
Description
 
Feb 02, 2017

വരള്‍ച്ച: നീരൊഴുക്ക്‌ സുഗമമാക്കാന്‍ തോടുകള്‍ വൃത്തിയാക്കണം

image ആലപ്പുഴ: പ്രവചിക്കപ്പെട്ടിരിക്കുന്ന രൂക്ഷമായ വരള്‍ച്ചാ സാധ്യത കണക്കിലെടുത്ത്‌ കഴിയുന്നത്ര ജലം ഉറപ്പുവരുത്താന്‍ പട്ടണത്തിലെ തോടുകളിലെയും ഇടത്തോടുകളിലെയും നീരൊഴുക്ക്‌ സുഗമമാക്കാനും കുളങ്ങളും കിണറുകളും വൃത്തിയാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ തത്തംപള്ളി റെസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു. ഇതിനായി എല്ലാ നേതാക്കളെയും ഉള്‍പ്പെടുത്തി തോട്‌ സംരക്ഷണ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നു അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു. കൃഷിക്കും ജലഗതാഗതത്തിനും ഉപകാരപ്പെട്ടിരുന്ന തോടുകള്‍ മിക്കവയും അനധികൃത കൈയ്യേറ്റവും നികത്തും മൂലം ഇല്ലാതായി. ജലസേചനാവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്ന നിരവധി ഇടത്തോടുകള്‍ കാണാനില്ല. നിലവിലുള്ള തോടുകളില്‍ മാലിന്യം നിറഞ്ഞു. നീരൊഴുക്ക്‌ ഇല്ലാതായി. തോടുകളുടെ സംരക്ഷണഭിത്തിയും ഇടിഞ്ഞുതുടങ്ങി. ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്ന തോടുകള്‍ മിക്കതും അഴുക്കുചാലായി മാറിക്കഴിഞ്ഞു. ജലസമ്പത്ത്‌ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അതിനുള്ള തുടര്‍പദ്ധതി തയാറാക്കി നടപ്പിലാക്കണമെന്നും അസോസിയേഷന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുകയാണ്‌. വികസനപദ്ധതികളില്‍ ഉള്‍പ്പെടുത്തി ചില അമ്പലക്കുളങ്ങള്‍ വൃത്തിയാക്കുകയും സംരക്ഷണഭിത്തി ബലപ്പെടുത്തിയതുമാണ്‌ ഇതുസംബന്ധിച്ച്‌ നടത്തിയിട്ടുള്ള ഗുണപരമായ നടപടികള്‍.