Breaking News

Trending right now:
Description
 
Feb 02, 2017

ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image മുസ്ലീംലീഗ്‌ ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ഫൊക്കാന യോഗം അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട്‌ ഏറെ ദുഖമുണ്ടാക്കുന്നതാണ്‌. ഫൊക്കാനയുടെ സന്തതസഹചാരിയായിരുന്നു. ഫൊക്കാനയുടെ പല കണ്‍വന്‍ഷനുകളിലും ഇ.അഹമ്മദ്‌ പങ്കെടുത്തിട്ടുണ്ട്‌. സംഘടനയ്‌ക്കുവേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന മഹനീയ വ്യക്തിയായിരുന്നു ഇ.അഹമ്മദെന്ന്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനയ്‌ക്കുവേണ്ടി എക്‌സിക്യുട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവരും അനുശോചിച്ചു. പതിനാല്‌, പതിനഞ്ച്‌ ലോകസഭകളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു ഇ.അഹമ്മദ്‌. റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1967ലാണ്‌ എട്ടിക്കണ്ടി മുഹമ്മദ്‌ എന്ന ഇ.അഹമ്മദ്‌ ആദ്യമായാണ്‌ നിയമസഭാംഗമാകുന്നത്‌.