Breaking News

Trending right now:
Description
 
Feb 02, 2017

സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസുകള്‍ ഇന്നു അര്‍ധരാത്രിമുതല്‍ ഓടില്ല

image കെഎസ്‌ആര്‍ടിസിയില്‍ കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ ഇന്നു അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നതിനു തീരുമാനിച്ചു. കോണ്‍ഗ്രസ്‌ അനുകൂല ട്രാന്‍സ്‌പോര്‍ട്ട്‌ ഡെമോക്രാറ്റിക്‌ ഫെഡറേഷന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയിസ്‌ സംഘ്‌, ഭരണാനുകൂല സംഘടനയായ എംപ്ലോയിസ്‌ യൂണിയന്‍ (എഐടിയുസി) എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ്‌ പണിമുടക്കുന്നതിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഇന്ന്‌ അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രിവരെയായിരിക്കും പണിമുടക്ക്‌. ഇന്നലെ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ വീട്ടിലേക്ക്‌ എംപ്ലോയിസ്‌ യൂണിയന്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ ഒന്നിനു നിയമസഭാ മാര്‍ച്ചും മാര്‍ച്ച്‌ ആറുമുതല്‍ അനിശ്ചിതകാല പണിമുടക്കിനും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.