Breaking News

Trending right now:
Description
 
Jan 16, 2013

ബാസില്‍ഡന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷഘോഷങ്ങള്‍ വര്‍ണ്ണാഭമായി

സിറിന്‍ വര്‍ഗീസ്‌
image

ബാസില്‍ഡന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷഘോഷങ്ങള്‍ പൂര്‍വ്വാധികം ഭംഗിയോടെ കഴിഞ്ഞ ഞായറാഴ്ച കൊണ്ടാടി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി പതിനൊന്നു മണി വരെ നീണ്ടുനിന്നു. പ്രവീണ്‍ ആന്റണിയുടെ സ്വാഗതപ്രസംഗത്തോടുകൂടിയ പരിപാടികള്‍ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സിബി ജോസഫ്‌ ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സോടുക്കൂടി ആരംഭിച്ച കലാപരിപാടികള്‍ ഒന്നിനൊന്നു വെല്ലുന്നതായിരുന്നു. കുട്ടികളുടെ നൃത്തങ്ങള്‍, പാട്ടുകള്‍ , സ്കിറ്റുകള്‍,എന്നിവ ആഘോഷപരിപാടികള്‍ക്ക് വര്‍ണ്ണ വിസ്മയം വിതറി . ഡാന്‍സ് ലാബ്‌ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും , തബലയില്‍ മായിക പ്രപഞ്ചം തീര്‍ത്ത മനോജ്‌ ശിവയും കാണികള്‍ക്ക് ആവേശമായി

ചടങ്ങില്‍ വച്ച് ബാസില്‍ഡനില്‍ അടിക്കടിയുണ്ടാവുന്ന മോഷണ പരമ്പരകളെ തടയുനതിനു വേണ്ടി BMA പ്രത്യേകം ക്ഷണിച്ചു എത്തിയ എസ്സെക്സ് പോലീസ് മോഷണങ്ങളെ തടയുന്നതിന് വേണ്ടി തയ്യാറാക്കിയ SELECT DNA യെക്കുറിച്ചും IMMOBALISE വെബ്സൈറ്റ് നെക്കുറിച്ചും വിശദമായി സംസാരിച്ചു.

യുക്മ നാഷണല്‍ കലാമേളയില്‍ മൂന്നാം സ്ഥാനം നേടി ബാസില്‍ഡന്‍ മലയാളി അസോസിയേഷന്റെ യശസ്സ് ഉയര്‍ത്തിയ എല്ലാ കലാകാരന്മാരെ ആദരിക്കുകയും ക്രിസ്തുമസിനോട് അനുബന്ധിച്ച് അസോസിയേഷന്‍ നടത്തിയ പുല്‍കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. ബാസില്‍ഡനില്‍ ആദ്യമായി ക്രിസ്മസ് കാരോള്‍ ഗാനത്സരം നടത്തപ്പെട്ടു എന്നതും പരിപാടികള്‍ക്ക് മറ്റൊരു മനം നല്‍കി . സൌത്ത് എന്ടിലെ ദോശ പാലസ് ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ശ്രുതി ഗാനമേളയും പരിപാടികളുടെ പ്രത്യേകതകളായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് ഷൈനി സോജി, സുനില്‍ തങ്കച്ചന്‍ , ഫിനിഷ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി . ആഘോഷങ്ങള്‍ക്ക് ബേസില്‍ സൈമണ്‍ , റോഷന്‍ ജോര്‍ജ്ജ് ,ജെയിംസ്‌ ജോസഫ്‌ , ഫ്രാന്‍സിസ് മാത്യു , ജോജി ജോയ് , ബിനോ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സെക്രട്ടറി സിറിന്‍ വര്‍ഗീസ്‌ നന്ദിയും പറഞ്ഞു.