Breaking News

Trending right now:
Description
 
Feb 01, 2017

കേരളത്തിന്‌ ഇത്തവണയും എയിംസില്ല

image കേരളത്തില്‍ ഇത്തവണയും എയിംസ്‌ (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്‌) ഇല്ല. മോദിസര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റിലും കേരളത്തെ അവഗണിച്ചിരിക്കുകയാണ്‌. ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ്‌ അനുവദിച്ചു. എയിംസിനായി കോഴിക്കോട്‌ സ്ഥലം കണ്ടെത്തിയെങ്കിലും കേന്ദ്രം അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നില്ല. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന്‌ എയിംസ്‌ അനുവദിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയിരുന്നത്‌.   ഇതേതുടര്‍ന്ന്‌ 2014 ജൂലൈ 16ന്‌ കേരളം റിപ്പോര്‍ട്ട്‌ കൈമാറി. കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര, ബംഗാള്‍, ആന്ധ്രാ എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ എയിംസ്‌ സ്ഥാപിക്കാനുള്ള 4900 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്‌തു.